ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമെന്ന്

0
6427

റിയാദ്: വ്യക്തിഗത സ്‌പോൺസർമാർക്കു കീഴിൽ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലേക്ക് നിലവിൽ മാറ്റാവുന്നതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്‌ സംബന്ധമായി ഒരു ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇത്‌ സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

നേരത്തെയും ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റം പലപ്പോഴായി അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് അത് ഒഴിവാക്കുകയും ചെയ്തിരുന്നു. ഹൗസ് ഡ്രൈവർമാരുടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിലവിൽ മാറ്റാൻ സാധിക്കുമെന്നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇപ്പോൾ ചോദ്യത്തിനുള്ള മറുപടിയായി അറിയിച്ചിരിക്കുന്നത്.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup