പ്രാർത്ഥനയും കണ്ണീരുമായി ലോകം…….. അഞ്ചു ദിവസം കുഴൽ കിണറിൽ തനിച്ച്, ഒടുവിൽ പ്രതീക്ഷയേകി രക്ഷാ പ്രവർത്തകർ മൊറോക്കോ ബാലൻ റയാന്റെ അടുത്ത്

കിണറിൽ നിന്ന് റയാനെ കാണുന്ന ഞെട്ടിക്കുന്ന വീഡിയോകളും രക്ഷാ പ്രവർത്തന ചിത്രങ്ങളും

0
10018

റബാത്‌: അഞ്ചു ദിവസം മുമ്പ് കുഴൽ കിണറിൽ വീണ മൊറോക്കൻ ബാലനെ പുറത്തെത്തിക്കാനായുള്ള ശ്രമം അവസാന ഘട്ടത്തിൽ. കുഴിയിൽ വീണ ബാലൻ റയാൻ വീണ കിണറ്റിൽ രക്ഷാപ്രവർത്തകർ എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റയാൻ

കിണറ്റിൽ നിന്ന് പുറത്തെടുക്കുന്നതിന് മുമ്പ് കുട്ടിയുടെ ആരോഗ്യനില നിർണ്ണയിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരിക്കുകായാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുട്ടി റയാൻ കിണറ്റിൽ വീണ സ്ഥലത്ത് മെഡിക്കൽ സംഘം സർവ്വ സജ്ജമാണ്. റയാനെ പുറത്തെത്തിക്കുന്ന നിമിഷം മുതൽ ആവശ്യമായ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റാനും ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ സൈറ്റിലേക്ക് വിളിപ്പിച്ചുവെന്നും കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ മറ്റു ശുശ്രൂഷകൾ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വടക്കൻ മൊറോക്കോയിലെ ചെഫ്‌ചൗവൻ പ്രവിശ്യയിലെ തമ്‌റൂട്ടിന്റെ മധ്യഭാഗത്തുള്ള 62 മീറ്റർ ആഴമുള്ള കിണറ്റിലാണ് മൊറോക്കൻ കുട്ടി വീണത്, കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കുട്ടിയെ രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇടുങ്ങിയ കിണറ്റിനുള്ളിൽ ദിവസങ്ങളോളം ഇരുട്ടത്ത് താമസിച്ചതിനു പുറമെ പുറമേ 30 മീറ്ററിലധികം ഉയരത്തിലുള്ള കിണറ്റിൽ വീണതിന്റെ ഫലമായി എല്ലുകളിൽ പൊട്ടൽ ഉൾപ്പെടെ പരിക്കുകൾ ഉണ്ടെന്നു മാധ്യമങ്ങൾ വാർത്തകൾ വ്യക്തമാക്കുന്നു.

റയാൻ വീണ കുഴൽ കിണറിനു സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണു രക്ഷാ പ്രവർത്തനം നടത്തുന്നത്. കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന്റെ ഭാഗമായി കിണറ്റിലേക്ക് ഓക്സിജൻ നൽകിയും ഭക്ഷണം നൽകിയും ജീവൻ നില നിർത്താനുള്ള ശ്രമങ്ങളും തുടക്കത്തിൽ തന്നെ തുടർന്നിരുന്നു. ഇതിനിടെ റയ്യാൻ അകപ്പെട്ട കിണറ്റിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ടെന്ന വാർത്ത പുറത്ത് വന്നത് ഏവരെയും നിരാശരാക്കിയിരുന്നു. റയാന്റെ പിതാവ് കൃഷിയാവശ്യത്തിനായി കുഴിച്ച ഇടുങ്ങിയ കിണറായിരുന്നു ഇത്.

കുട്ടിയെ രക്ഷിക്കാനായി പ്രാര്ഥനയോടെയാണ് ലോകം കാത്തിരിക്കുന്നത്. #Save_Ryan_Trend എന്ന ഹാഷ്‌ടാഗിൽ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് പ്രാർത്ഥന ആവശ്യപ്പെട്ടും മാതാപിതാക്കളെ ആശ്വസിപ്പിച്ചും പ്രചാരണം തന്നെ നടന്നിരുന്നു.

കിണറിൽ നിന്ന് റയാനെ കാണുന്ന ഞെട്ടിക്കുന്ന വീഡിയോകളും രക്ഷാ പ്രവർത്തന ചിത്രങ്ങളും