മലയാളി എഞ്ചിനീയർ സഊദിയിൽ മരിച്ചു

0
2463

റിയാദ്: മലയാളി എഞ്ചിനീയർ സഊദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന വിനോദ്കുമാർ പിള്ള (50) ആണ് ഇന്ന് ജിസാനിൽ മരണപ്പെട്ടത്. ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിലെ ബയോ മെഡിക്കൽ എൻജിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിൽ ജോലി ചെയ്തു വരികയായിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിസാൻ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പിതാവ്: പരേതനായ ബാലൻ പിള്ള. ഭാര്യ: ശാലിനി, മകൻ വൈശാഖ് മുംബൈയിൽ സൗണ്ട് എഞ്ചിനീയർ ആണ്. മകൾ വിനയ നിയമ വിദ്യാർത്ഥിയാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. നിയമ നടപടികളുമായി റിനു വർഗ്ഗീസ്, ജല സാംസ്‌കാരിക വേദിയുടെ ദേവൻ മൂന്നിയ്യൂർ എന്നിവർ രംഗത്തുണ്ട്.