“അബ്ഷിർ”, “തവക്കൽന” ആപ്ലിക്കേഷനുകൾ ലയിപ്പിക്കുന്നു

0
5370

റിയാദ്: സഊദിയിലെ ഓരോരുത്തർക്കും ജീവിതത്തിന്റെ ഭാഗമായ “അബ്ഷിർ”, “തവക്കൽന” ആപ്ലിക്കേഷനുകളെ ഒരു പ്ലാറ്റ്ഫോമിലേക്ക് ലയിപ്പിക്കുന്നു. രണ്ട് ആപ്പുകളെയും ഒന്നിലേക്ക് ലായിപ്പിക്കാനുള്ള നീക്കം നടക്കുകയാണെന്ന് രാജ്യത്തെ പ്രമുഖ മാധ്യമം വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തി. പൗരന്മാർക്കും താമസക്കാർക്കും എല്ലാ സർക്കാർ സേവനങ്ങളും ഒരേ ആപിലൂടെ തന്നെ നടത്താൻ കഴിയുന്ന രൂപത്തിലാണ് ലയനം. ഇതോടെ, ഒരൊറ്റ ആപ് മാത്രം മൊബൈലിൽ മതിയാകും.

പ്ലാറ്റ്‌ഫോം ഗുണഭോക്താക്കൾക്ക് അതിന്റെ എല്ലാ സേവനങ്ങളും നൽകുമെന്നും എല്ലാ സർക്കാർ മേഖലകളെയും ഇലക്ട്രോണിക് ആയി ബന്ധിപ്പിക്കുന്ന ഒരൊറ്റ ആപ്ലിക്കേഷനിൽ സ്വന്തം ഇടപാടുകൾ നടത്താനും നടപ്പിലാക്കാനും പൗരന്മാരെയും താമസക്കാരെയും പ്രാപ്തരാക്കുകയും ചെയ്യുമെന്ന് അൽ അറബിയ ചാനൽ സ്രോതസ്സുകൾ സൂചിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയം, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി, സഊദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുകയെന്ന് അവർ സൂചിപ്പിച്ചു.

നിലവിൽ സഊദിയിലെ ഓരോ ആളുകൾക്കും അത്യന്താപേക്ഷിതമാണ് തവക്കൽന ആപും അബ്ഷിർ ആപും. അബ്ഷിർ ആപ് ഉപയോഗിച്ചില്ലെങ്കിലും തവക്കൽന ആപ് ഇല്ലാതെ സഊദിയിൽ പുറത്തിറങ്ങാൻ തന്നെ സാധിക്കില്ല. ഒട്ടുമിക്ക സർക്കാർ സേവനങ്ങളും ഡിജിറ്റൽ വത്കരിച്ചതോടെ ഈ ആപ്പുകളിൽ ഇവ ലഭ്യമാകുന്നത് പ്രവാസികൾക്കും സ്വദേശികൾക്കും ഏറെ ആശ്വാസവും അനുഗ്രഹവുമാണ്.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup