അബുദാബി: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവതി മരിച്ചു. പാലക്കാട് കല്ലേക്കുളങ്ങര കേലത്ത് വീട്ടില്‍ ഹരിദാസിന്റെ മകള്‍ ഹരിത (24) ആണു അബുദാബിയിൽ മരിച്ചത്.
അബുദാബി മുസഫയില്‍ കഴിഞ്ഞ മാസം 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബുദാബിയിലെ അഹല്യ ആശുപത്രിയില്‍ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റായിരുന്നു ഹരിത.
ജോലി കഴിഞ്ഞു സുഹൃത്തുക്കള്‍ക്കൊപ്പം താമസ സ്ഥലത്തേക്കു നടന്നു പോകവേ പിന്നിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ ഹരിത 19 ദിവസത്തോളം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. ഈ മാസം 19 നു നാട്ടില്‍ വരാനിരിക്കുകയായിരുന്നു. അമ്മ: ദേവി. സഹോദരന്‍: ഹരീഷ്.