ബഹ്‌റൈനിലേക്ക് ഇനി “പി സി ആർ” ഇല്ലാതെ പറക്കാം, പ്രവേശന നടപടികൾ പരിഷ്കരിച്ചു

പ്രവേശന സമയത്തെ പിസിആർ ഒഴിവാക്കുന്ന ആദ്യ ഗൾഫ് രാജ്യം, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

0
1995

മനാമ: ബഹ്‌റൈനിലേക്ക് വരുമ്പോൾ വിമാനത്തിൽ കയറുന്നതിന് മുമ്പ് സമർപ്പിക്കേണ്ട പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന എടുത്തു കളഞ്ഞു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശന നടപടിക്രമങ്ങളുടെ പുതുക്കിയ അപ്ഡേറ്റിലാണ് ഏറെ ആശ്വാസമാകുന്ന പുതിയ കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും.

കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബഹ്റൈനിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും വിമാനത്തിൽ കയറുന്നതിന് മുമ്പ് നിർബന്ധമായിരുന്ന “പിസിആർ” നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് റദ്ദാക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.

അതേസമയം, ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുമ്പോൾ ഉള്ള ലബോറട്ടറി പരിശോധന ഉൾപ്പെടെ മറ്റെല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും തുടരും. രാജ്യത്ത് നിലവിലുള്ള തീരുമാനങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകൾക്ക് മുൻകരുതൽ ക്വാറന്റൈൻ നിലവിൽ പ്രാബല്യത്തിൽ പ്രയോഗിച്ചതായും സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 27 മു​ത​ലാ​ണ് കൊ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​ത്. ഇന്ത്യ​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യിരുന്നു ​ തീരുമാനം.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ടിയിരുന്നത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ ​കോ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup