ഹുവാവേയുടെ ചൈനയ്ക്ക് പുറത്തെ ഏറ്റവും വലിയ ഷോറൂം റിയാദിൽ

0
1934

റിയാദ്: ആഗോള കമ്പനിയായ ഹുവാവേയുടെ ചൈനക്ക് പുറത്തെ ഏറ്റവും വലിയ ഷോറൂം റിയാദിൽ തുറക്കുന്നു. ചൈനയ്ക്ക് പുറത്ത് തങ്ങളുടെ ഏറ്റവും വലിയ മുൻനിര സ്റ്റോർ റിയാദിൽ തുറക്കുന്നതിനുള്ള കരാർ റിയാദിൽ ഒപ്പ് വെച്ചു.

കമ്പനി റിയാദിൽ കരാറിൽ ഒപ്പ് വെക്കുന്നു

ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ ഗുണപരമായ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. കൂടാതെ സാങ്കേതിക മേഖലയിലെ മത്സര അന്തരീക്ഷം വർധിപ്പിക്കാനും ഇത്‌ കാരണമാകും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ വിപണിയുടെ ആകർഷകമായ അവസരങ്ങളിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ കമ്പനികളിലൊന്നാണ് “ഹുവാവേ”.

നിക്ഷേപമന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എഞ്ചി: അബ്ദുല്ല അൽ-സവാഹ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പ് വെക്കൽ ചടങ്ങ്.