സഊദിയിൽ റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമായി ചിലവഴിച്ചത് 62.65 ബില്യൺ റിയാൽ

0
1707

റിയാദ്: സഊദി അറേബ്യയിലെ റസ്റ്റോറന്റുകളുടെയും കഫേകളുടെയും മൊത്തം വിൽപ്പനയിൽ 2021 അവസാനത്തോടെ ശക്തമായ വർദ്ധന രേഖപ്പെടുത്തി. ഈ മേഖലകളിൽ 62.65 ബില്യൺ റിയാലിന്റെ ഇടപാടാണ് നടന്നത്. ഈ പ്രക്രിയയിലെ ഏറ്റവും ഉയർന്ന ചരിത്ര റെക്കോർഡ് സൃഷ്ടിച്ചതായി ഗവൺമെന്റ് അടിസ്ഥാനമാക്കിയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമുള്ള ചെലവുകൾ എല്ലാ മേഖലകളിലെയും മൊത്തം ചെലവിന്റെ 13.24 ശതമാനമാണ്. ഏകദേശം 473.26 ബില്യൺ റിയാൽ ആണ് മൊത്തം മേഖലകളിലെയും ചിലവ്, 12.92 ബില്യൺ റിയാൽ രേഖപ്പെടുത്തിയ 2017 നെ അപേക്ഷിച്ച് റെസ്റ്റോറന്റ് വിൽപ്പന 384.82 ശതമാനമാണ് വർദ്ധിച്ചത്.

റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമുള്ള വ്യക്തികളുടെ ചെലവുകൾ, ആഭരണങ്ങൾ, നിർമ്മാണ സാമഗ്രികൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, വിദ്യാഭ്യാസം, ആശയവിനിമയം എന്നീ മേഖലകളിലെ മൊത്തത്തിലുള്ള ചെലവുകൾക്ക് തുല്യമാണ്.

ഈ ആറ് മേഖലകളിലെ മൊത്തം ചെലവ് ഏകദേശം 62.49 ബില്യൺ റിയാൽ ആണ്, അതേസമയം റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ചെലവ് ഏകദേശം 62.65 ബില്യൺ ആണ്.

മറ്റ് ആറ് മേഖലകളിൽ, 19.02 ബില്യൺ റിയാൽ തുകയുള്ള നിർമ്മാണ സാമഗ്രികളാണ് രണ്ടാമത്തെ ഉയർന്നത്. ഫർണിച്ചർ വിൽപ്പന 17.27 ബില്യൺ റിയാൽ, ഇലക്ട്രോണിക്സ് മേഖലയിലെ വിൽപ്പന 14.7 ബില്യൺ റിയാൽ എന്നിങ്ങനെയാണ് ചിലവഴിച്ച കണക്കുകൾ

അതേസമയം, ജ്വല്ലറി മേഖലയിലെ വിൽപ്പന 2021-ൽ ഏകദേശം 12.92 ബില്യൺ റിയാലും വിദ്യാഭ്യാസ മേഖലയിൽ 6.49 ബില്യൺ റിയാലുമാണ് ആകെ വിൽപ്പന.