അഴിമതി: 234 സർക്കാർ ജീവനക്കാരെ സഊദിയിൽ അറസ്റ്റ് ചെയ്തു

0
1328

റിയാദ്: കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സഊദി അറേബ്യയുടെ മേൽനോട്ട, അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) 234 സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസത്തിൽ അതോറിറ്റി നടത്തിയ 4286 പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. പരിശോധനാ റൗണ്ടുകളിൽ 634 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷിക്കുകയും അവരിൽ 234 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് നസാഹ പറഞ്ഞു.

പ്രതിരോധം, ആഭ്യന്തരം, ദേശീയ ഗാർഡ്, വിദേശകാര്യം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഭവന, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

സാമ്പത്തികമോ ഭരണപരമോ ആയ അഴിമതികൾ ഉൾപ്പെടുന്ന സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം, പൊതു പണം സംരക്ഷിക്കുന്നതിനുമായി അതോറിറ്റിയുടെ കമ്മ്യൂണിക്കേഷൻ ഔട്ട്‌ലെറ്റുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും നസാഹ ആഹ്വാനം ചെയ്തു.