സഊദിയിൽ ശീതക്കാറ്റ് ബുധനാഴ്ച വരെ തുടരും, ശീതകാലം അവസാനിക്കുക എന്നാണെന്ന് വ്യക്തമാക്കി കാലാവസ്ഥ വകുപ്പ് വക്താവ്

0
2204

റിയാദ്: രാജ്യത്ത് അഞ്ചാമത്തെ ശീത തരംഗം തിങ്കളാഴ്ച തിങ്കളാഴ്ച ആരംഭിച്ചു. ഇത് ബുധനാഴ്ച വരെ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും വടക്കൻ മേഖലകളിലും ഹായിൽ മേഖലയിലും ഇത് അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

50 ദിവസത്തിലേറെയായി തുടരുന്ന ശൈത്യകാലം മാർച്ച് 20 ന് ജ്യോതിശാസ്ത്രപരമായി അവസാനിക്കുമെന്ന് റൊട്ടാന ഖലീജിയ ടെലിവിഷനിലെ പ്രോഗ്രാമിൽ പങ്കെടുത്ത അൽ-ഖഹ്താനി അഭിപ്രായപ്പെട്ടു.

രാജ്യം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന ശീത തരംഗങ്ങൾ കൂടുതലും വടക്കൻ രാജ്യങ്ങളായ ജോർദാൻ, സിറിയ, ലെബനൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് തണുത്ത വായു പിണ്ഡത്തിന്റെയും മഞ്ഞുവീഴ്ചയുടെയും രൂപത്തിൽ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എങ്കിലും, താപനിലയിൽ പ്രകടമായ ഇടിവും ശക്തമായി വീശുന്ന തണുത്ത കാറ്റും കണക്കിലെടുത്ത് ആ രാജ്യങ്ങളിലെ ഇപ്പോഴത്തെ അവസ്ഥയുമായി രാജ്യത്തിന്റെ കാലാവസ്ഥയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.