സൽമാൻ ഖാന് സഊദി അറേബ്യയുടെ ‘പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ പുരസ്കാരം

0
2830

റിയാദ്: ഇന്ത്യയുടെ മസിൽമാൻ ഹോളിവുഡ് താരം സൽമാൻ ഖാന് സഊദി അറേബ്യയുടെ ‘പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ പുരസ്കാരം സമ്മാനിച്ചു. സഊദി റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ് ചെയർമാനുമായ തുർക്കി ബിൻ അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ ലത്തീഫ് അൽ-ഷൈഖ് ആണ് സൽമാൻ ഖാന് ‘പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ പുരസ്‌കാരം സമ്മാനയിച്ചത്.

ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ എത്തിയ ‘ദ ബാങ്’ താരം സഊദി അറേബ്യയിലെ റിയാദിലെ ജോയ് അവാർഡിൽ അഭിമാനകരമായ അവാർഡുകൾ നേടിയതിന്റെ ഫോട്ടോ പുറത്ത് വിട്ടു. ‘ബിഗ് ബോസ് 15’ ഗ്രാൻഡ് ഫിനാലെക്ക് ശേഷം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വാരാന്ത്യത്തിൽ സഊദി അറേബ്യയിലേക്ക് എത്തിയിരുന്നു. ഹോളിവുഡ് താരം ജോൺ ട്രാവോൾട്ടയ്‌ക്കൊപ്പം റിയാദിൽ നടന്ന ജോയ് അവാർഡ്‌സ് 2022ൽ താരം പങ്കെടുത്തു.

കറുത്ത വസ്ത്രം ധരിച്ച എ-ലിസ്റ്റർ സ്റ്റേജിൽ നിൽക്കുന്ന ഫോട്ടോയാണ് ഇൻസ്റ്റയിൽ അദ്ദേഹം ഷെയർ ചെയ്‌തത്‌. “എന്റെ സഹോദരൻ ബു നാസർ… നിങ്ങളുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു.. എന്ന അടിക്കുറിപ്പോടെയാണ്‌ കിംഗ് ഖാൻ ഈ നിമിഷത്തെ പങ്കു വെച്ചത്.

സൽമാൻ ഖാന് പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം നൽകുമെന്ന പ്രഖ്യാപനം റോയൽ കോർട്ട് ഉപദേഷ്ടാവ് ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് പ്രഖ്യാപിച്ചിരുന്നത്. തന്റെ ‘ദ ബാങ്’ പര്യടനത്തിന്റെ ഭാഗമായി സൽമാൻ ഖാൻ സഊദി അറേബ്യയിൽ എത്തുകയും പ്രേക്ഷകരെ അതിശയിപ്പിക്കും വിധമുള്ള പ്രടകങ്ങൾ നടത്തുകയും ചെയ്‌തിരുന്നു.

പര്യടനത്തിൽ ശിൽപ ഷെട്ടി, ആയുഷ് ശർമ്മ, സായി മഞ്ജരേക്കർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖാന്റെ ഊർജ്ജസ്വലമായ തത്സമയ ഷോ കാണാൻ ആയിരക്കണക്കിന് ആളുകൾ കച്ചേരിയുടെ വേദിയായ ദി ബൊളിവാർഡ് റിയാദിലെത്തിയിരുന്നു. സഊദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിച്ച, ജോയ് അവാർഡുകൾ 2022, കലാപരമായ നേട്ടങ്ങൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയും വിവിധ വിഭാഗങ്ങളിലെ സെലിബ്രിറ്റികൾക്ക് അവാർഡ് നൽകി.