റിയാദ്: ഫെബ്രുവരി 1 മുതൽ മൂന്നാമത്തെ ഡോസ് കർശനമായി പരിശോധിക്കാനൊരുങ്ങി വാണിജ്യ മന്ത്രാലയം. നിശ്ചിത സമയത്തിനുള്ളിൽ മൂന്നാം ഡോസ് എടുക്കാത്തവരെ പ്രവേശനം അനുവദിക്കുകയില്ലെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയ വക്താവ് സെയ്ഫ് അൽ സുവൈലിം വ്യക്തമാക്കി. റിയാദിൽ നടത്തിയ, കൊറോണ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 1 മുതൽ, രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസം കഴിഞ്ഞവരിൽ മൂന്നാം ഡോസ് പരിശോധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വൈറസ് പടരുന്നതിൽ നിന്ന് വ്യക്തിയെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി അധികൃതർ സ്വീക്വരിച്ച മുൻകരുതൽ നടപടികളും ആരോഗ്യ നടപടികളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മന്ത്രാലയം അതിന്റെ പരിശോധന കാംപയിനുകൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സന്ദർശകരുടെയും ജീവനക്കാരുടെയും “തവക്കൽന” ആപ്ലിക്കേഷനിലൂടെ പ്രതിരോധ കുത്തിവയ്പ്പിന്റെ അവസ്ഥ പരിശോധിക്കാൻ എല്ലാ സ്ഥാപനങ്ങളോടും മേഖലകളോടും അദ്ദേഹം ആഹ്വാനം ചെയ്തു. കൊവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസം കഴിഞ്ഞവർ മൂന്നാം ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് നേരത്തെ തന്നെ മന്ത്രാലയങ്ങൾ വ്യക്തമാക്കിയിരുന്നു.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
Gulf News Updates Whatsup