റിയാദ്: ഫെബ്രുവരി 4 ന് ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുക്കുമെന്ന് റിയാദിലെ ചൈനീസ് എംബസി അറിയിച്ചു.
ഈ സന്ദർശനം ആഗോള ഒളിമ്പിക് വികസനത്തിനും ചൈന-സഊദി സമഗ്ര തന്ത്രപരമായ ബന്ധത്തിന്റെ വികസനത്തിനും വഴി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംബസി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇതോടെ, സമ്മർ, വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ നഗരമായി ബീജിംഗ് മാറും, കൂടാതെ, ബേർഡ്‌സ് നെസ്റ്റ് സ്റ്റേഡിയം ഉൾപ്പെടെ 2008 മുതലുള്ള ചില വേദികൾ വീണ്ടും ഉപയോഗിക്കും. പ്രശസ്ത ചൈനീസ് സംവിധായകൻ ഷാങ് യിമോയുടെ മേൽനോട്ടത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
Gulf News Updates Whatsup