റിയാദ്: സഊദിയിൽ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം.ഷിഹാബുദ്ധീനാണ് (47) അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ നജ്‌റാന്‍ കിംങ്ങ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഉടന്‍തന്നെ പോലിസും ഫെയര്‍ഫോഴ്‌സും സ്ഥലത്തെതിത പെട്രോള്‍ മരുഭൂമിയിലേക്ക് തുറന്ന് വിട്ടതിന് ശേഷമാണ് വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. ടയര്‍ പെട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഇരുപത് വര്‍ഷത്തിലേറെയായി പ്രാവാസിയായ ഷിഹാബുദ്ധീന്‍ രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തരിച്ചെത്തിയത്. നജ്‌റാന്‍ കെഎംസിസി സിക്രട്ടറി സലീം ഉപ്പള, ആക്ടിംങ്ങ് പ്രസിഡണ്ട് ലുക്മാന്‍ ചേലേബ്ര തുടങ്ങിയവര്‍ ഹോസ്പിറ്റലില്‍ സഹായത്തിനായി രംഗത്തുണ്ട്.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/IN2mpGVmqGP9RG16i9clG7