റിയാദ്: മലയാളി ആരോഗ്യപ്രവർത്തക റിയാദിൽ നിര്യാതയായി. കൊല്ലം മയ്യനാട് സ്വദേശിനി കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസിൽ അശ്വതി വിജേഷ്കുമാർ (32) ആണ് മരിച്ചത്. റിയാദ് അൽ ജാഫൽ ആശുപത്രിയിൽ നഴ്‌സായി നാല് വർഷത്തോളമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മസ്തിഷക്കാഘാതമുണ്ടായി റിയാദ് കിംഗ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
പിതാവ്: ബാബുരാജൻ, മാതാവ്: ലത, ഭർത്താവ്: വിജേഷ് കുമാർ (റിയാദ്), ഏകമകൾ: അലംകൃത (4 ), സഹോദരി: അനശ്വര.
റിയാദിൽ കഴിയുന്ന അവർ കഴിഞ്ഞ നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരണം.
നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് ഭർത്താവ് അറിയിച്ചു. ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റർ അബ്ദുറസ്സാഖ് വയൽക്കര, സർവ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി, അഷ്‌റഫ് അഹ്സനി എന്നിവർ രംഗത്തുണ്ട്.
