ദേശീയ പതാകയെ അപമാനിച്ച നാല് വിദേശികളെ സഊദിയിൽ അറസ്റ്റ് ചെയ്തു

0
5461

റിയാദ്: ദേശീയ പതാകയെ അപമാനിച്ച നാല് ബംഗ്ലാദേശ് പൗരന്മാരെ സഊദിയിൽ അറസ്റ്റ് ചെയ്തു. ജിദ്ദയിലാണ് സഊദി ദേശീയ പതാകയെ അവഹേളിച്ച ബംഗ്ലാദേശ് സ്വദേശികളെ ജിദ്ദയിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും മക്ക പോലീസിന്റെ മാധ്യമ വക്താവ് പറഞ്ഞു.

ദേശീയ പതാകയെ ബഹുമാനിക്കണമെന്നും അത് സംരക്ഷിക്കണമെന്നും ഒരു തരത്തിലും അതിനെ അപമാനിക്കരുതെന്നും വക്താവ് ആഹ്വാനം ചെയ്തു, ഇത് ലംഘിക്കുന്ന ആരെയും അറസ്റ്റ് ചെയ്യുമെന്നും അയാൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.