റിയാദ്: കൊവിഡ് പ്രതിസന്ധിക്ക് ശേഷം രണ്ട് വർഷത്തിന് ശേഷം സഊദി മന്ത്രി സഭ ആദ്യമായി ഓഫ്‌ലൈനിൽ ചേർന്നു. റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രി സഭ. കൊവിഡിന് ശേഷം ഇത് വരെ മന്ത്രിസഭ ഓൺലൈൻ വഴിയായിരുന്നു ചേർന്നിരുന്നത്.
മേഖലയിലും ലോകത്തും സുരക്ഷ, സ്ഥിരത, അഭിവൃദ്ധി, വികസനം എന്നിവയുടെ ഏകീകരണത്തിന് സംഭാവന നൽകുന്നതിന് അന്താരാഷ്ട്ര വിഷയങ്ങളോടുള്ള പൊതു താൽപ്പര്യങ്ങൾ മന്ത്രി സഭയിൽ ചർച്ചയായി. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കം മന്ത്രിമാർ കൊവിഡിന് ശേഷമുള്ള ആദ്യ ഓഫ്‌ലൈൻ മന്ത്രി സഭ യോഗത്തിൽ സംബന്ധിച്ചു.