മനസാക്ഷിയെ മരവിപ്പിച്ച ക്രൂര കൊള്ള; രണ്ട് പ്രതികൾ പോലീസ് പിടിയിൽ

0
4951

റിയാദ്: വഴിയാത്രക്കാരനെ മോഷ്ടിച്ച കാറുമായി ഇടിച്ചു തെറിപ്പിച്ച ശേഷം കൊള്ളയടിച്ച സംഭവത്തിൽ രണ്ട് പൗരന്മാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് അറിയിച്ചു.

മോഷ്ടിച്ച വാഹനവുമായി വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും ആക്രമിക്കുകയും ശേഷം അയാളുടെ കൈവശമുള്ളത് കവർന്നെടുക്കുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട രണ്ട് പേരെ തിരിച്ചറിയാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് നടത്തിയ നീക്കതിനോടുവിൽ മോഷ്ടിച്ച കാർ കണ്ടെടുക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പബ്ലിക് പ്രോസിക്യൂട്ടർ ഷെയ്ഖ് സഊദ് അൽ മുഅജിബ് സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിരുന്നു. വ്യക്തികളെ ആക്രമിക്കുന്ന കേസുകൾ അറസ്റ്റ് ആവശ്യമായ പ്രധാന കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് ഉറവിടം ഊന്നിപ്പറഞ്ഞു. ആളുകളുടെയും സ്വത്തിന്റെയും സുരക്ഷ അപകടപ്പെടുത്തുന്ന ആരെയും പബ്ലിക് പ്രോസിക്യൂഷൻ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.

ഫജ്ർ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയയാളെ കാർ ഇടിച്ചു തെറിപ്പിച്ചു കൊള്ളയടിച്ചു, ഭയാനകമായ സംഭവത്തിന്റെ വീഡിയോ പുറത്ത്