ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മയ്യിത്ത് റിയാദിൽ ഖബറടക്കി

0
906

റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം, ശൂരനാട്  സ്വദേശി സുബൈർ ഇബ്രാഹിം കുട്ടി  (56) ന്റെ മയ്യിത്ത് റിയാദിൽ നസീം മക്ബറയിൽ ഖബറടക്കി. ജനുവരി 12-ന് നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. 12  വർഷമായി റിയാദിൽ  ഒരു സ്വകാര്യ കമ്പനിയിൽ  ജോലി ചെയ്തു വരികയായിരുന്നു. രണ്ടു വര്ഷം മുമ്പാണ്  നാട്ടിൽ ലീവിന് പോയി വന്നത്. ഭാര്യ: സജീന, മക്കൾ: ഷഹന, രഹന, ഷംന.

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡൻ്റ് സൈദലവി ചുള്ളിയാൻ, സ്റ്റേറ്റ് വെൽഫെയർ കോർഡിനേറ്റർ അസീസ് പയ്യന്നൂർ, സാമൂഹിക പ്രവർത്തകരായ റസാക്ക് വല്ലപ്പുഴ, മുനീബ് പാഴൂർ, അനസ് ശൂരനാട്, പരേതന്റെ സഹപ്രവർത്തകനായ ഷംസുദീന്‍  എന്നിവർ നിയമനടപടികൾ പൂർത്തികരിച്ചു ഖബറടക്കത്തിന്  നേതൃത്വം  നൽകി.