ജിസാനിലെ ഹൂതി മിസൈൽ ആക്രമണം; വർക്ക്ഷോപ്പുകളും വാഹനങ്ങളും വ്യാപകമായി തകർന്നു, വീഡിയോ

0
2403

റിയാദ്: ജിസനിലുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടം. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യമനിലെ ഹൂതി മിലീഷ്യ നടത്തിയ ആക്രമണത്തിൽ വ്യാപകമായി വർക്ക്ഷോപ്പുകളും വാഹനങ്ങളും പൂർണ്ണമായും തകർന്നു. അപകടത്തിൽ രണ്ട് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റതായി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ഹൂതി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച സ്ഥലത്തെ 15-ലധികം വാഹനങ്ങൾക്കും 6 വർക്ക് ഷോപ്പുകൾക്കും തകർന്നിട്ടുണ്ട്. മിസൈൽ പതിച്ച സ്ഥലങ്ങളുടെ അടയാളങ്ങളും ഉൾപ്പെടെ ക്രൂരമായ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി “അൽ-ഇഖ്ബാരിയ” ചാനൽ പുറത്ത് വിട്ടു.

ഇന്നലെയാണ് യെമനിലെ നിയമനുസൃത ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന സഖ്യസേന ജസാനിലെ ഒരു വ്യാവസായിക മേഖലയിൽ ഒരു ബാലിസ്റ്റിക് മിസൈൽ വീണുവെന്ന് അറിയിച്ചത്. ആക്രമണത്തിൽ സുഡാനീസ്, ബംഗ്ലാദേശ് പൗരന്മാർക്കാണ് പരിക്കേറ്റത്.

വീഡിയോ 👇