ആശ്വാസം… : സഊദിയിൽ ഇന്ന് കൊവിഡ് രോഗികൾ 5,000 ന് താഴെയായി, രോഗമുക്തർ 6,000 വും കടന്നു

0
1351

റിയാദ്: സഊദിയിൽ ഇന്ന് 4,884 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 643,211 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,916 ആയി.

6,090 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 590,140 ആയി. അതേസമയം, ഗുരുതര രോഗികൾ 591 ആയും ഉയർന്നു.