റിയാദ് സീസണിലെ കൊറിയൻ ബാൻഡ് “സ്ട്രൈ കിഡ്സ്”, ആർട്ടിസ്റ്റ് “ചുംഗ” പ്രോഗാം എന്നിവ റദ്ദാക്കി

0
1789

റിയാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയാദിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് കൊറിയൻ ബാൻഡ് “സ്‌ട്രേ കിഡ്‌സ്”, ആർട്ടിസ്റ്റ് “ചുംഗ” എന്നിവയുടെ ഷോ റദ്ദാക്കിയതായി റിയാദ് സീസൺ അറിയിച്ചു.

ടിക്കറ്റിന്റെ തുക ടിക്കറ്റ് പർച്ചേസ് വെബ്‌സൈറ്റ് വഴി നേരിട്ട് വാലറ്റിലേക്ക് തിരികെ നൽകും. കൂടുതൽ അന്വേഷണങ്ങൾക്ക് 8002444010 എന്ന നമ്പറിലോ Ehtemam@RiyadhSeason.sa എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

കൊറിയൻ ഗ്രൂപ്പുകളുടെ ആരാധകർക്ക് മികച്ച ഷോകൾ അവതരിപ്പിക്കാനുള്ള സീസണിന്റെ ആവേശത്തിന്റെ ഭാഗമായി, ഭാവിയിൽ കിംഗ്ഡത്തിൽ മികച്ച കെ-പോപ്പ് ഷോകൾ അവതരിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.