ജിദ്ദ: കേരളത്തിൽ ഇസ്ലാമിൽ നിന്നും പുറത്ത് പോയവർ രൂപീകരിച്ച എക്സ് മുസ്ലിം സംഘടന ഇസ്ലാമിന് ഭീഷണിയല്ലെന്ന് യുവ പണ്ഡിതനും പ്രബോധകനുമായ ഉസാമ മുഹമ്മദ് ഇളയൂർ അഭിപ്രയപ്പെട്ടു. ഇസ്ലാം എന്നത് കേവല ആചാര അനുഷ്ടാനങ്ങൽ മാത്രമല്ല, മനുഷ്യരുടെ ഐഹിക – പാരത്രിക ജീവിതത്തിനുള്ള സംപൂർണ്ണ ജീവിത പദ്ധതിയാണെന്നും അതുൾക്കൊള്ളുന്നവരുടെ എണ്ണം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വാ രാന്ത്യ ഓൺലൈൻ പരിപാടിയിൽ “മുസ്ലിമും എക്സ് മുസ്ലിമും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിമായി ജനിക്കുകയും ഇസ്ലാമിക ആശയങ്ങളിൽ വിശ്വാസം ഇല്ലാത്തവരുമാണ് ഭൗതിക വാദികളും യുക്തിവാദികളുമായിപ്പോവുന്നത്. ലോകത്തിനകമാനം മാതൃകയായ പ്രവാചകൻറെ ജീവിതത്തിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം അടർത്തി എടുത്ത് ഇവർ സോഷ്യൽ മീഡിയയിലും മറ്റും ദുഷ് പ്രചാരണം നടത്തുകയാണ്. സത്യ സന്ധമായി പ്രവാചക ജീവിതം പഠിക്കുന്നവർക്ക് അവ ദൈവിക സന്ദേശങ്ങളാണെന്ന് ബോധ്യപ്പെടുമെന്നും ലോകത്ത് പ്രവാചക വിമർശകരായ പലരും പിന്നീട് പ്രവാചക അനുയായികളായി മാറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നിരീശ്വര നിർമ്മത വാദികൾ ലോകത്ത് അധാർമ്മിക പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇവർക്കിടയിൽ അരാജകത്വവും കുറ്റകൃത്യങ്ങളും കൂടുതലാണ്. സ്വതന്ത്ര ലൈംഗികത ഉൾപ്പെടെ വ്യക്തികൾക്ക് എന്തുമാവാമെന്ന് ഇവർ പ്രചരിപ്പിക്കുന്നു. എന്നാൽ ദൈവിക വിധി വിലക്കുകൾ പാലിച്ചു ജീവിക്കണമെന്നതാണ് ഇസ്ലാമിക തത്വം. എല്ലാ വിധ ചൂഷണങ്ങളെയും അധാർമ്മിക പ്രവർത്തനങ്ങളെയും ഇസ്ലാം എതിർക്കുന്നു. ഇസ്ലാമിന്റെ കുടുംബ സംവിധാനം ഏറെ പരിശുദ്ധമാണ്. സ്വതന്ത്ര ലൈംഗികത അത് അനുവദിക്കുന്നില്ല. അത് കൊണ്ടാണ് മുതലാളിത്ത – ഭൗതിക വാദികൾ ഇസ്ലാമിനെ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബങ്ങളിൽ ഇസ്ലാമിക ബോധം വളർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഴി തെറ്റിപ്പോകുന്ന മുസ്ലിം യുവതയെപ്പറ്റി ഗൗരവമായി ചിന്തിക്കണം. കലാലയങ്ങളിൽ പഠിക്കുന്ന അവർക്ക് വിശുദ്ധ ഖുർആനും പ്രവാചക ചര്യയും പഠിക്കാൻ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രബോധകരും പണ്ഡിതരും ആധുനിക കാലഘട്ടത്തിൽ അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതമാശം സി ച്ചു നൂരിഷ വള്ളിക്കുന്ന് നന്ദി യും പറഞ്ഞു.