ട്രക്കിന്റെ ഇടി ഏൽക്കാതെ രക്ഷപ്പെട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു, അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
3949

റിയാദ്: അപകടത്തിൽ പെട്ട കാർ ട്രക്കിന്റെ ഇടിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചു. റിയാദിലെ കിംഗ് ഫഹദ് റോഡിൽ വെള്ളിയാഴ്ച നടന്ന സംഭവം “ഡാഷ് കാം സൗദി അറേബ്യ” യാണ് പുറത്ത് വിട്ടത്. കാർ ട്രക്കിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും അതേ നിമിഷം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

മറ്റൊരു കാറിൽ സ്ഥാപിച്ച ക്യാമറയിലൂടെ സംഭവം രേഖപ്പെടുത്തുന്ന ഒരു വീഡിയോ ആണ് “ഡാഷ് കാം സഊദി അറേബ്യ” പുറത്തു വിട്ടത്.

സർവീസ് റോഡിൽ നിന്ന് ഒരു ഫോർ വീൽ ഡ്രൈവ് വാഹനം വരുന്നത് വീഡിയോയിൽ കാണാം. ഹൈവേയിൽ എത്തിയ ശേഷം ആ കാർ ട്രക്കിനെ മറിച്ചു കടക്കാൻ ശ്രമിച്ചു. ട്രക്ക് ഡ്രൈവർക്ക് വാഹനം കാണാൻ കഴിഞ്ഞില്ലെങ്കിലും പക്ഷേ ട്രക്കുമായി കൂട്ടിയിടിച്ചതിൽ നിന്ന് കാർ രക്ഷപ്പെട്ടു.

ട്രക്കിനെ മറികടന്ന കാർ ഇവിടെ നിന്ന് തിരിയുമ്പോൾ, വാഹനം റോഡിന് കുറുകെ തിരിയുന്നതിനിടെ മറ്റൊരു ഫോർ വീൽ ഡ്രൈവ് വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും നിസാര കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഡാഷ് ക്യാം പകർത്തിയ വീഡിയോ കാണാം 👇

https://malayalampress.com/wp-content/uploads/2022/01/29_-صيد-الداش-كام-الحمدلله-على-سلامتهم-خطورة-المناطق-.mp4