ശുദ്ധീകരണശാലയില്‍ തീപിടിത്തം: രണ്ട് മരണം, അഞ്ച് പേരുടെ നില അതീവ ഗുരുതരം

0
2292

കുവൈത്ത് സിറ്റി: ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിലാണ് തീപിടിച്ചത്.

മരണമടഞ്ഞ രണ്ട് പേരും കരാര്‍ കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ തൊഴിലാളികളാണ്. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അദാന്‍ ആശുപത്രിയില്‍ നിന്ന് ബാബ്‌തൈന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അന്ധിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികളാണ് നടക്കുന്നത് എന്നതിനാൽ ഈ പ്ലാന്റ് ഇതിനകം തന്നെ പ്രവർത്തനരഹിതമായതിനാൽ ഉൽപാദനം, കയറ്റുമതി, പ്രാദേശിക വിതരണ പ്രവർത്തനങ്ങൾ എന്നിവയെ തീപിടുത്തം ബാധിച്ചിട്ടില്ലെന്ന് കെഎൻപിസി അഡ്മിനിസ്ട്രേറ്റീവ് ആൻഡ് കൊമേഴ്സ്യൽ കാര്യങ്ങളുടെ ഡെപ്യൂട്ടി സിഇഒയും ഔദ്യോഗിക വക്താവുമായ അഹെദ് അൽ ഖുറായിഫ് അറിയിച്ചു.

വീഡിയോ👇