സഊദിയിൽ കുട്ടികളുടെ വാക്സിനേഷൻ രണ്ടാം ഘട്ടം തുടങ്ങി
റിയാദ്: രാജ്യത്ത് 5-11 വയസ് പ്രായമുള്ള കുട്ടികൾക്ക് കൊറോണ വാക്‌സിൻ നൽകുന്നതിന്റെ ആദ്യ ഘട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് ആയിരുന്നു ഒന്നാം ഘട്ടത്തിൽ വാക്സിനേഷൻ നൽകിയിരുന്നത്. പ്രായപരിധി അനുസരിച്ച് ഇന്ന് രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ടെന്നും ഇത് ക്രമേണ വിപുലീകരിക്കാൻ ശ്രമിക്കുന്നുവെന്നും അതിനുശേഷം ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും ഇത് ലഭ്യമാക്കുന്നതിനുള്ള തുടർന്നുള്ള ഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed