കൊവിഡ് മുൻകരുതൽ; 100,000 റിയാൽ വരെ പിഴ, സ്ഥാപനങ്ങൾക്ക് സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്

0
2685

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളും പ്രതിരോധ നടപടികളും ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെകിലും ഇത് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ആഭ്യന്തര മന്ത്രാലയം. സ്ഥാപനത്തിന്റെ വലുപ്പമനുസരിച്ച് 10,000 റിയാൽ മുതൽ 100,000 റിയാൽ വരെയുള്ള പിഴകൾ ഈടാക്കുമെന്നും ആവർത്തിച്ചാൽ ഈ പിഴ ഇരട്ടിയാക്കുമെന്നും അവർ സൂചിപ്പിച്ചു.

റെസ്റ്റോറന്റുകളും കഫേകളും ഒഴികെ മറ്റു സ്ഥാപനങ്ങൾ മുഴുവൻ 6 മാസം വരെ അടച്ചു പൂട്ടുകയും ചെയ്യും. ആദ്യ ഘട്ടം ഇരുപത്തിനാല് മണിക്കൂറും പിന്നീടും ലംഘനം ആവർത്തിച്ചാൽ വിവിധ ഘട്ടങ്ങളിലായാണ് അടച്ചു പൂട്ടൽ കാലാവധി നീട്ടൂക.

1 മുതൽ 5 വരെ ജീവനക്കാരുള്ള മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 10,000 റിയാൽ, 6 മുതൽ 49 ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് 20,000 റിയാൽ, 50 മുതൽ 249 ജീവനക്കാരുള്ള മീഡിയം സ്ഥാപനങ്ങൾക്ക് 50,000 റിയാൽ, 250 മുതൽ ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങൾക്ക് 100,000 റിയാൽ എന്നിങ്ങനെയാണ് സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് പിഴ ഈടാക്കുക.