ദമാം: ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള വാക്‌സിൻ എടുത്ത് ചുരുങ്ങിയ അവധിയിൽ നാട്ടിൽ വരുന്ന പ്രവാസികളെ മാനസികമായി ദുരിതത്തിലാക്കുന്നതാണ് പുതിയ ക്വാറന്റൈന്‍ തീരുമാനമെന്ന് സഊദി കിഴക്കൻ പ്രവിശ്യാ കെഎംസിസി കുറ്റപ്പെടുത്തി.തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് കെഎംസിസി നിവേദനം നൽകി.
സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് കേന്ദ്ര, കേരള സർക്കാരുകൾ വ്യക്തമാക്കണംമെന്നും യോഗം ആവശ്യപ്പെട്ടു.
മുഹമ്മദ് കുട്ടി കോഡൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ സെക്രട്ടറി അബ്ദുൽ കാദർ ചെങ്കള, അബ്ദുൽ ഖാദർ, അസീസ് എരുവാട്ടി, സിദീഖ് പാണ്ടികശാല, സലിം അരീക്കാട്, സലിം പാണബ്ര, കാദി മുഹമ്മദ്, നൗഷാദ് തിരുവനന്തപുരം, മുസ്താഖ് പേങ്ങാട് എന്നിവർ സംബന്ധിച്ചു. ആക്ടിങ് സെക്രട്ടറി മാമു നിസാർ സ്വാഗതവും ഹമീദ് വടക്കാര നന്ദിയും പറിഞ്ഞു