സഊദിയിൽ ഇന്നും പ്രതിദിന കൊവിഡ് മുവ്വായിരത്തിന് മുകളിൽ

0
2136

റിയാദ്: സഊദിയിൽ ഇന്ന് കൊറോണ വൈറസിന്റെ (കൊവിഡ് 19) 3,168 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 568,650 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,888 ആയി.

608 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 544,161 ആയി. 117 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. കൊവിഡ് കേസുകളും ഗുരുതര രോഗികളും കുത്തനെ ഉയരുന്ന പ്രവണതയാണ് പ്രതിദിനം കാണുന്നത്.