സഊദിയിൽ കൊവിഡ് രോഗമുക്തി ഇനി എഴ് ദിവസത്തിന് ശേഷം

0
3549

റിയാദ്: സഊദിയിൽ വാക്സിനേഷൻ എടുത്തവർക്കും അല്ലാത്തവർക്കും കൊറോണ വൈറസ് ബാധിച്ചവർക്കുള്ള രോഗമുക്തി കാലയളവ് ആരോഗ്യ മന്ത്രാലയം പരിഷ്കരിച്ചു. 2022 ജനുവരി 5 മുതൽ, വാക്‌സിനേഷൻ എടുത്തവർക്ക് 7 ദിവസത്തിന് ശേഷവും വാക്‌സിനേഷൻ എടുക്കാത്തവർക്ക് 10 ദിവസത്തിന് ശേഷവും ആയിരിക്കും രോഗമുക്തി കണക്കാക്കുക.

ഇതിനനുസരിച്ച് ഇവരുടെ സ്റ്റാറ്റസ് തവക്കൽന ആപ്പിൽ അപ്‌ഡേറ്റ് ചെയ്യുമെന്നും കൊവിഡ് പരിശോധന ആവശ്യമില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. പ്രതിരോധ കുത്തിവയ്പ്പ് വൈറസിന്റെ ശേഷി പരിമിതപ്പെടുത്തുകയും അണുബാധയുടെ കാലയളവ് 5 മുതൽ 7 ദിവസം വരെ കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്