സഊദിയിൽ 14 മാസം പ്രായമുള്ള പ്രവാസി കുഞ്ഞിനെ മലവെള്ളപ്പാച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തി

0
2529

മദീന: സഊദി അറേബ്യയിലെ മദീനയിൽ താഴ്‌വരയിൽ 14 മാസം പ്രായമുള്ള പാകിസ്ഥാൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പാകിസ്ഥാൻ പൗരത്വമുള്ള കുട്ടിയെ താഴ്‌വരയിൽ കാണാതായതായി സഈദ് സൊസൈറ്റി ഫോർ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിന് രാത്രി 19:41 നാണ് റിപ്പോർട്ട് ലഭിച്ചത്.

ഉടൻ തന്നെ കുട്ടിയെ കാണാതായ സ്ഥലത്തേക്ക് നീങ്ങിയ സംഘം കുട്ടിയുടെ വീടിന് സമീപമുള്ള ക്യാമറകൾ നിരീക്ഷിച്ച ശേഷം സംഘമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട വ്യാപക പരിശോധനയിൽ കുട്ടിയുടെ കുടുംബവീട്ടിൽ നിന്ന് 400 മീറ്റർ അകലെയുള്ള ഒഴുക്കിൽപ്പെട്ട് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഘം സുരക്ഷാ അധികൃതരെ വിവരമറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.