ജിദ്ദ: ജനുവരി 1 മുതൽ പേപ്പറുകളിൽ എഴുതിയ തൊഴിൽ കരാറുകൾ സ്വീകാര്യമാകില്ലെന്ന തരത്തിലുള്ള പ്രചാരണം സഊദി മാനവ വിഭവ ശേഷി മന്ത്രാലയം നിഷേധിച്ചു. 2022 പുതു വര്ഷം മുതൽ പേപ്പറുകളിൽ എഴുതിയതും ഖിവ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതുമായ തൊഴിൽ കരാറുകൾ സ്വീകാര്യമല്ലെന്നും ഇവ കോടതികളിൽ സ്വീകാര്യമാകില്ലെന്ന തരത്തിലുമായിരുന്നു പ്രചാരണം.
സഊദിയിലെ പ്രധാന അറബ് ഓൺലൈനുകളിൽ അടക്കം വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള പ്രചാരണം മാധ്യമങ്ങളിൽ വന്നത് ശരിയല്ലെന്ന് മന്ത്രാലയ വാക്താവ് സഅദ് അൽ ഹമ്മാദ് അറിയിച്ചു. വിവരങ്ങൾ ശേഖരിക്കുന്നതിലും കൈമാറുന്നതിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഉഉറവിടങ്ങളെ ആശ്രയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.