ടെൽഅവീവ്: കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒന്നിച്ചു പിടിപെടുന്ന ഇരട്ടവൈറസ് ബാധയായ ഫ്‌ളൊറോണ ആദ്യ കേസ് ഇസ്രാഈലിൽ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഫ്‌ളൊറോണ സ്ഥിരീകരിച്ചത്. എന്നാൽ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ പോലെ കൊറോണ വൈറസിന്റെ ഒരു വകഭേദമല്ല ഫ്ളോറോണയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

രണ്ട് ഡോസുകൾക്ക് ശേഷം ബൂസ്റ്റര്‍ ഡോസും ശേഷം വീണ്ടും രണ്ടാമതൊരു ബൂസ്റ്റർ ഡോസും നൽകിതുടങ്ങിയതിനു പിന്നാലെയാണ് ഫ്ളോറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ലോകത്ത് ആദ്യമായി രണ്ട് ബൂസ്റ്റർ ഡോസ് വന്നതോടെ ചില വിഭാഗങ്ങൾക്ക് നാല് ഡോസ് വാക്സിന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ആശുപത്രികള്‍ ഫ്‌ളു, കൊവിഡ് രോഗികളാല്‍ നിറയുന്നതായാണ് റിപോര്‍ട്ട്. കഴിഞ്ഞയാഴ്ച 31കാരിയായ ഒരു ഗര്‍ഭിണി ഫ്‌ളു ബാധിച്ച് ജറുസലേമില്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഒമ്പതു മാസം ഗര്‍ഭിണിയായിരുന്നു യുവതിയില്‍ നിന്നും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു.
കുഞ്ഞ് ആരോഗ്യത്തേടെ ഇരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണെന്നും ഒപ്പം ഫ്‌ളുവും പടരുന്നതായി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.