റെഡ് സീ ഡെസേർട്ട് റിസോർട്ടിലെ വില്ലകൾക്കായി ഉരുക്ക് ഘടനകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു, വീഡിയോ പുറത്ത് വിട്ട് റെഡ് സീ ഡെവലപ്മെന്റ് കമ്പനി

0
4587

ജിദ്ദ: റെഡ് സീ ഡെസേർട്ട് റിസോർട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി റെഡ് സീ ഡെവലപ്മെന്റ് കമ്പനി അവലോകനം ചെയ്തു. 76 ഹോട്ടൽ യൂണിറ്റുകൾ നൽകുന്ന സെൻട്രൽ ഒയാസിസിനുള്ളിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിൽ ഉൾപ്പെടുന്ന 40 വില്ലകളിൽ 29 വില്ലകൾക്കായി അൾട്രാ സ്ട്രോങ്ങ് സ്റ്റീൽ ഘടനകൾ സ്ഥാപിക്കുന്നതിന്റെ ഘട്ടങ്ങൾ കമ്പനി പുറത്ത് വിട്ടു.

സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ചെങ്കടൽ പദ്ധതിയുടെ ഭാഗമായി മരുഭൂമിക്ക് നടുവിലാണ് ഉഗ്രശേഷിയുള്ള സ്റ്റീൽ ഉപയോഗിച്ച് വില്ലകളുടെ നിർമാണം തുടങ്ങിയത്. പദ്ധതിയുടെ പരിധിയിൽ മരുഭൂമിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിനായി സ്റ്റീൽ ഘടനകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടരുകയാണ്.

സഊദി ചെങ്കടൽ തീരത്ത് വില്ലകളുടെ നിർമാണം തുടങ്ങിയ വീഡിയോ അധികൃതർ പുറത്ത് വിട്ടപ്പോൾ 👇