ജക്കാർത്ത: രാജ്യത്ത് 21 പുതിയ ഒമിക്‌റോൺ കേസുകൾ കണ്ടെത്തിയതായി ഇൻഡോനേഷ്യ. രാജ്യാന്തര യാത്രക്കാരിൽ നിന്നാണ് ഇവ കണ്ടെത്തിയതെന്നും ഇവരിൽ 16 ഇന്തോനേഷ്യൻ പൗരന്മാരും 5 വിദേശ പൗരന്മാരുമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് സിതി നാദിയ തർമിസി വെളിപ്പെടുത്തി. ഇവരിൽ സഊദി അറേബ്യയും തുർക്കിയുമാണ് ഏറ്റവുമധികം ആളുകൾ സന്ദർശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യയിലെ ഒമിക്‌റോൺ കേസുകൾ സഊദി അറേബ്യ, തുർക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ മൂലമാണ്. അതിനാൽ ആളുകൾ അവിടേക്ക് യാത്ര ചെയ്യുന്നത് മാറ്റിവെക്കണമെന്ന് നിർദ്ദേശിക്കുന്നതായും രേഖാമൂലമുള്ള പ്രസ്താവനയിൽ നാദിയ പറഞ്ഞു. ഇത് വരെ, ഇന്തോനേഷ്യയിലെ ഒമിക്രൊൺ കേസുകളിൽ ഭൂരിഭാഗവും വിദേശത്ത് നിന്ന് രാജ്യത്തേക്ക് മടങ്ങുന്ന യാത്രക്കാരിലാണ് കണ്ടെത്തിയത്. രാജ്യത്ത് കണ്ടെത്തിയ ആകെ 68 കേസുകളിൽ ഒരു കേസ് മാത്രമാണ് പ്രാദേശികമായി ബാധിച്ചതെന്ന് കണ്ടെത്തിയത്.
രാജ്യത്തേക്കുള്ള പ്രവേശനം സർക്കാർ കർശനമാക്കിയിട്ടുണ്ട്. കടലിലെയും കരയിലെയും പ്രവേശന കവാടങ്ങളിലെ വൈറസ് പോസിറ്റിവിറ്റി നിരക്ക് വായു പ്രവേശനത്തേക്കാൾ 10 മടങ്ങ് കൂടുതലാണ്.