സഊദിയിൽ കൊവിഡ് കേസുകൾ ഇന്ന് 740 ഉം കടന്നു

0
2722

റിയാദ്: സഊദിയിൽ ഇന്ന് കൊറോണ വൈറസിന്റെ (കൊവിഡ് 19) 744 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 554,655 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് ഒരു മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,874 ആയി.

231 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 541,388 ആയി. 43 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്.