റിയാദ്: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കൗണ്ട്ഡൗൺ ഓഫർ ‘ലുലു ഓൺലൈനി’ലേക്ക് മാറ്റി. www.luluhypermarket.com എന്ന വെബ്സൈറ്റിലും ലുലു ആപ്പിലും ഓഫറുകൾ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 29 ന് രാത്രി 11 മണിമുതൽ ഡിസംബർ 31 ന് രാത്രി 12 മണിവരെയാണ് ‘കൗണ്ട്ഡൗൺ ഓഫർ’.
വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഗംഭീര വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. ഇത്തവണ പുതുവര്‍ഷവും വാരാന്ത്യവും ഒന്നിച്ചെത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായതായി സഊദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. കേക്കുകള്‍, ബേക്കിങ് ഉൽപ്പന്നങ്ങൾ, ഗിഫ്റ്റുകള്‍ തുടങ്ങിയവയൊക്കെ മികച്ച നിരക്കില്‍ സ്വന്തമാക്കാമെന്നു അദ്ദേഹം പറഞ്ഞു.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ആരോഗ്യസുരക്ഷയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ കൊവിഡ് സുരക്ഷാ പരിപാടികളുമായി സഹകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൗണ്ട്ഡൗൺ ഓഫർ ഓൺലൈനിൽ മാത്രമായി നടത്തുന്നതെന്നും ഷഹീം മുഹമ്മദ് പറഞ്ഞു. വസ്ത്രങ്ങള്‍ക്കും, പാക്കേജ്ഡ് ഫുഡ്‌സ് തുടങ്ങളി ഒട്ടവനധി വിഭാഗങ്ങളില്‍ ആകര്‍ഷക ഡിസ്‌കൗണ്ടുകള്‍ നേടാം.