റിയാദ്: രാജ്യത്ത് കൊവിഡിന്റെ ഡെല്‍റ്റാ, ഒമിക്രോണ്‍ വകഭേദങ്ങള്‍ വ്യാപിക്കുന്നുണ്ടെന്നും ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സഊദി ആരോഗ്യമന്ത്രാലയം. സഊദി ആരോഗ്യമന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്
ആഗോളതലത്തിൽ തന്നെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ശക്തമായിരിക്കുകയാണ്. സഊദിയിലും ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ തോത് വർദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ട്.
വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്നും ഇതിനെ മറികടക്കാൻ നിർദ്ദേശിക്കപ്പെട്ട പ്രതിരോധ മുൻ കരുതലുകൾ പാലിക്കുക മാത്രമേ മാർഗമുള്ളൂവെന്നും അദ്ദേഹം ഉണർത്തി. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിക്കുന്നതിനും ഒമിക്രോൺ പോലുള്ള വക ഭേദങ്ങൾ ബാധിക്കുന്നതിനെ തടയുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
