16 വയസ് മുതലുള്ളവർക്ക് ബൂസ്റ്റർ ഡോസുമായി സഊദി അറേബ്യ

0
1908

റിയാദ്: രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷം 16 വയസും അതിൽ കൂടുതലുമുള്ളവർക്ക് മൂന്നാമത്തെ (ഉത്തേജക) ഡോസ് ലഭ്യത ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതുവരെ പതിനെട്ടു കഴിഞ്ഞവർക്ക് മാത്രമായിരുന്നു ബൂസ്റ്റർ ഡോസ്.

പതിനാറ് വയസ് മുതലുള്ളവർക്കും മറ്റുള്ളവർക്കും കൊറോണ വൈറസും അതിന്റെ വകഭേദങ്ങളും തടയുന്നതിൽ. ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുന്നതിന്, വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാൻ എല്ലാവരോടും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും വാക്സിനേഷൻ സെന്ററുകളിൽ പോകാനും മന്ത്രാലയം അഭ്യർത്ഥിച്ചു.