ചില വിഭാഗങ്ങൾക്ക് വാർഷിക ബൂസ്റ്റർ ഡോസുകൾ വേണ്ടി വരുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം

0
2452

റിയാദ്: ആഗോളതലത്തിൽ ഭൂരിഭാഗം പൗരന്മാർക്ക് വാക്സിനേഷൻ നൽകുന്നതോടെ 2022 മധ്യത്തോടെ ആഗോളതലത്തിൽ സാമൂഹിക പ്രതിരോധശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനങ്ങളും കണക്കുകളും സൂചിപ്പിക്കുന്നുവെന്ന് സഊദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ: അബ്ദുല്ല അസിരി വിശദീകരിച്ചു.

പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം, ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള ചില വിഭാഗങ്ങൾക്ക് വർഷം തോറും എന്ന തോതിലോ രണ്ടോ മൂന്നോ വർഷം തോതിലോ നൽകിയാൽ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാമത്തെ ഡോസ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഉത്തേജക ഡോസുകൾ ആവശ്യമാണ്. കൊറോണയുടെ ബൂസ്റ്റർ ഡോസുകൾ വർഷം തോറും നൽകുന്ന ഇൻഫ്ലുവൻസ വാക്സിനുമായി വളരെ സാമ്യമുള്ളതാണ്.

5-11 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകതയും അസിരി എടുത്തുപറഞ്ഞു. ഈ പ്രായത്തിലുള്ളവർക്ക് ഇത് സുരക്ഷിതമാണ്. കഴിഞ്ഞ ദിവസമാണ് ഈ വിഭാഗങ്ങൾക്ക് വാക്സിൻ കൊടുത്തു തുടങ്ങിയത്.