സഊദിയിൽ അഞ്ച് വയസ്സ് മുതലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു
റിയാദ്: രാജ്യത്ത് അഞ്ച് വയസ്സ് മുതൽ 11 വയസു വരെയുള്ള കുട്ടികൾക്കും കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. “കൊറോണ” വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള അവരുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും താൽപ്പര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ വൈറസിൽ നിന്നുള്ള സങ്കീർണതകൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുള്ള അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവർക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം പറഞ്ഞു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed