സന്ദർശക വിസക്കാർക്കും വാക്സിൻ സ്റ്റാറ്റസ് തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാൻ സംവിധാനം നിലവിൽ വന്നു, കൊവാക്സിൻ സ്വീകരിച്ചവർക്കും അപ്ഡേറ്റ് ചെയ്യാം, നിബന്ധനകൾ അറിയാം

0
5185

റിയാദ്: സഊദിയിൽ എത്തുന്ന സന്ദർശക വിസക്കാർക്കും അവരുടെ വാക്സിൻ സ്റ്റാറ്റസ് തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി പുതിയ സംവിധാനം നിലവിൽ വന്നു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്കിലാണ് സഊദി സന്ദർശക വിസക്കാർക്കും തങ്ങളുടെ വാക്സിൻ വിവരങ്ങൾ തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ, സഊദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവരുടേത് പോലെ തന്നെ തവക്കൽനയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ആരോഗ്യ സ്റ്റാറ്റസ് ഉപയോഗിക്കാനുമാകും.

സന്ദർശക വിസക്കാർക്ക് തവക്കൽന അപ്ഡേറ്റ് ചെയ്യാനായി അബ്ഷിർ രജിസ്ട്രേഷൻ നിർബന്ധമാണ്. എങ്കിൽ മാത്രമേ ആരോഗ്യ മന്ത്രാലയ ലിങ്കിൽ വാക്സിൻ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. സഊദിയിലെത്തിയ സന്ദർശക വിസക്കാർക്ക് തങ്ങളുടെ ബോർഡർ നമ്പറും പാസ്പോർട്ട് നമ്പറും ഉപയോഗിച്ച് അബ്ഷിർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തവർക്ക് മാത്രമേ ആരോഗ്യ മന്ത്രാലയ ലിങ്കിൽ കയറി വാക്സിൻ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ.

ആരോഗ്യമന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ കയറി വിസിറ്റർ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുണ്ട്. നേരത്തെ ഇഖാമ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിസിറ്റർ തിരഞ്ഞെടുക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ഓൺലൈൻ സംവിധാനമായ iam.gov.sa എന്ന സൈറ്റിലേക്ക് ലിങ്ക് ആകുകയാണ് ചെയ്യുന്നത്. ഇവിടെ അബ്ഷിർ യൂസർ നെയിം, പാസ്‌വേർഡ് നൽകി പ്രവേശിക്കണം. തുടർന്നാണ് വാക്സിൻ വിവരങ്ങൾ നൽകേണ്ടത്.

പുതിയ സംവിധാനത്തിൽ ഓരോ ഡോസ് വാക്സിൻ വിവരങ്ങളും നൽകാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് ആ വിവരങ്ങൾ നൽകുവാനാകും. ഇന്ത്യയുടെ കൊവാക്സിൻ അടക്കം അടുത്തിടെ സഊദി ഭാഗികമായി അംഗീകരിച്ച വാക്സിനുകളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

സഊദിക്ക് പുറത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ‘തവക്കൽന”യിൽ അപ്‌ഡേറ്റ് ചെയ്യാം, ഘട്ടങ്ങൾ അറിയാം