തബ്‌ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ, പ്രവർത്തനം നിരോധിച്ചു

റിയാദ്: തബ്‌ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ രംഗത്ത്. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്വുബകളിൽ തബലീഗ് ജമാഅത്ത് പ്രവർത്തനത്തിനെതിരെ ശക്തമായ ഉദ്ബോധനം നടത്താൻ ഇസ്‌ലാമിക കാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ പള്ളികളിലെ ഖത്വീബുമാർക്കും നിർദേശം നൽകി. ഈ ഗ്രൂപ്പിന്റെ വഴിതെറ്റിയതിന്റെയും വ്യതിയാനത്തിന്റെയും അപകടത്തിന്റെയും പ്രഖ്യാപനം നടത്തണമെന്നും അത് തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും വ്യക്തമാക്കിയായിരിക്കണം ഉദ്ബോധനം നടത്തേണ്ടത്, സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പിഴവുകൾ പരാമർശിക്കണമെന്നും നിർദേശമുണ്ട്. പക്ഷപാതപരമായ പ്രവർത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകൾക്ക് ഇനി സഊദി അറേബ്യയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം … Continue reading തബ്‌ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ, പ്രവർത്തനം നിരോധിച്ചു