ഷാർജ: വെള്ളി, ശനി, ഞായർ എന്നിവയുൾപ്പെടെ മൂന്ന് ദിവസത്തെ വാരാന്ത്യത്തോടെ ഷാർജ എമിറേറ്റ് നാല് ദിവസത്തെ തൊഴിൽ സംവിധാനത്തിലേക്ക് മാറുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ: ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനത്തിന് അംഗീകാരം നൽകിയത്.
തിങ്കൾ മുതൽ വ്യാഴം വരെ ആയിരിക്കും നാല് പ്രവൃത്തി ദിവസങ്ങൾ. പ്രവൃത്തി സമയം രാവിലെ 7:30 മുതൽ വൈകിട്ട് 3:30 വരെ ആയിരിക്കും.
ബിസിനസ് അന്തരീക്ഷത്തെയും സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്ന തരത്തിൽ വിവിധ മേഖലകളിലെ മത്സരശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള വിപുലമായ പഠനത്തിന് ശേഷമാണ് വാരാന്ത്യത്തിലും ജോലി സമ്പ്രദായത്തിലും മാറ്റങ്ങൾ വരുത്തിയത്.
വ്യാവസായിക അന്തരീക്ഷത്തെയും സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്ന തരത്തിൽ വിവിധ മേഖലകളിലെ മത്സരശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ജനുവരി 01 മുതൽ പുതിയ സമയ ക്രമീകരണം നിലവിൽ വരും.
യു എ ഇ യിൽ വാരാന്ത്യ അവധിയിൽ വൻ പരിഷ്കാരങ്ങൾ, ജോലി സമയം നാലര ദിവസം മാത്രം