റിയാദ്: സഊദിയിൽ ഇന്ന് 35 കൊവിഡ് രോഗികളും 45 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ, ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,912 ഉം രോഗമുക്തരുടെ എണ്ണം 539,056 ഉം ആയി. 8,844 കൊവിഡ് രോഗികളാണ് ഇത് വരെ മരണപ്പെട്ടത്.
നിലവിൽ 2012 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 39 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായാണ് തുടരുന്നത്.
റിയാദ് 14, ജിദ്ദ 9, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ എന്നിങ്ങനെയാണ് ഇന്ന് പുറത്ത് വിട്ട റിപ്പോർട്ടുകളിലെ കൊവിഡ് കേസുകൾ. രാജ്യത്ത് ഇത് വരെ 47,664,819 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,675,487 ആദ്യ ഡോസും 22,602,348 രണ്ടാം ഡോസും 386,984 ബൂസ്റ്റർ ഡോസുമാണ്.
