റാങ്ക് ജേതാവിനെ കെഎംസിസി അനുമോദിച്ചു

ജിദ്ദ: കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും ട്രാവൽ & ടൂറിസം ഡിഗ്രി പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ കാടാമ്പുഴ സ്വദേശി മൂർക്കത്ത് ഷിഫാന ഷെറിനെ ദുബായ് – മാറാക്കര പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. ഹൃസ്വ സന്ദർശനർത്ഥം യു എ ഇ യിൽ എത്തിയ ഷിഫാന ഷെറിന് ദുബായ് – മാറാക്കര പഞ്ചായത്ത്‌ കെഎംസിസിയുടെ ഉപഹാരം ദുബായ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ സി. വി അഷ്‌റഫ്‌ വട്ടപ്പറമ്പ് സമ്മാനിച്ചു. റാസൽഖോർ അൽ തമീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് – മാറാക്കര പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ്‌ പി. ടി അഷ്‌റഫ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ദുബായ് – കോട്ടക്കൽ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്‌ സി. ഷമീം പരിപാടി ഉദ്ഘാടനം ചെയ്തു.

മാറാക്കര പഞ്ചായത് കെഎംസിസി ഭാരവാഹികളായ സി. പി അയൂബ്, കെ. ജലീൽ, പി.ജാഫർ, അഹ്‌മദ്‌ ശരീഫ്, നൗഷാദ് നാരങ്ങാടൻ, സമീർ ബാപ്പു, പി. വി ശരീഫ് കരേക്കാട്, ഇയ്യാസ് മണ്ണെത്ത്‌, പി. യൂസഫ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബാപ്പു ചേലക്കുത്ത് സ്വാഗതം പറഞ്ഞു.