ഒമിക്രോൺ; വിലയിരുത്തി സഊദി ആരോഗ്യ മന്ത്രാലയം, നേരിടാൻ ഈ നിർദേശങ്ങൾ പാലിക്കണം

0
4271

റിയാദ്: കൊറോണ വൈറസിന്റെ നിലവിലെ സാഹചര്യം വിശദീകരിച്ചു സഊദി ആരോഗ്യ മന്ത്രാലയം. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് പുതിയ വകഭേദം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തിയത്. പുതിയ വകഭേദം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വ്യാഖ്യാനത്തിന്റെ അർത്ഥത്തിലേക്ക് പത്രസമ്മേളനത്തിൽ അൽ അബ്ദുൽ ആലി ചൂണ്ടിക്കാട്ടി.

ഈ വൈറസ് വകഭേദം ആശങ്കാജനകമാണെന്നും, ഒന്നുകിൽ ഇത്‌ ആളുകൾക്കിടയിൽ വൈറസിന്റെ വേഗത വർദ്ധിപ്പിച്ചോ, രോഗലക്ഷണങ്ങളുടെ കാഠിന്യം വർദ്ധിപ്പിച്ചോ, ഗുരുതരമായ കേസുകൾക്കോ മരണങ്ങൾക്കോ കാരണമാവുകയോ ചെയ്തേക്കാം. വാക്സിനുകൾ എടുക്കുന്നതിലൂടെ വൈറസിന്റെ പ്രതികരണ ശേഷി കുറയുകയോ വൈറസിന്റെ പകർച്ചവ്യാധി പാറ്റേണുകൾ മാറുകയോ ചെയ്തേക്കാം. “ഒമിക്രോണി”-നെ കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടച്ചിട്ടതോ തുറസ്സായ സ്ഥലങ്ങളിലോ, തിരക്കേറിയതോ തിരക്കില്ലാത്തതോ ആയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കൽ ആണ് ഇതിനെ നേരിടാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനം. വാക്സിൻ പൂർണ്ണ ഡോസുകൾ പൂർത്തിയാക്കാത്തവർ ഇത്‌ ഉടൻ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സഊദിയിൽ ഇന്ന് 34 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധയേറ്റു. 26 പേർ രോഗ മുക്തി നേടുകയും 1 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. നിലവിൽ 39 പേരാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്