തൊഴിലാളികളെ ചട്ടങ്ങൾ പാലിക്കാതെ ജോലിക്ക് വെക്കുകയും പുറം ജോലിക്ക് അനുവദിക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ജവാസാത്

0
3159

റിയാദ്: തൊഴിലാളികളെ ചട്ടങ്ങൾ പാലിക്കാതെ ജോലിക്ക് വെക്കുകയും പുറം ജോലിക്ക് അനുവദിക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി സഊദി ജവാസാത്. ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളെ ജോലിക്കെടുക്കുകയോ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ശക്തമായ പിഴയും മറ്റ് നടപടികളും കൈകൊള്ളുമെന്നാണ് സഊദി പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകിയത്. ഇത്തരം കാര്യങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് മുന്നറിയിപ്പ് നൽകി.

ഇവർക്ക് അഞ്ച് വർഷം വരെ റിക്രൂട്ട്‌മെന്റിന് അനുവാദം നൽകാതിരിക്കൽ, നിയമ ലംഘകരെ ജോലിക്ക് വെച്ചാൽ ഉത്തരവാദിത്തപ്പെട്ട മാനേജരെ ഒരു വർഷം വരെ തടവ് ശിക്ഷ, മാനേജർ വിദേശിയാണെങ്കിൽ തടവ് ശിക്ഷക്ക് ശേഷം നാടുകടത്തൽ എന്നിവ ഉൾപ്പെടുന്നതാണ് പിഴയെന്ന് ജവാസാത്ത് വ്യക്തമാക്കി. ആളുകളുടെ എണ്ണം.

ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് അധികൃരെ വിവരം അറിയിക്കണമെന്ന് ജവാസാത് അറിയിച്ചു. മക്ക, റിയാദ് എന്നിവിടങ്ങളിൽ നിന്ന് “911” എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് “999” എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.