റിയാദ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി സഊദി അറേബ്യ. പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി എന്നിവിടങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടും അല്ലാതെയും വരുന്ന സഊദികളല്ലാത്തവർക്ക് രാജ്യത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ, മറ്റൊരു രാജ്യത്ത് 14 ദിവസത്തിൽ കുറയാത്ത കാലയളവ് ചെലവഴിച്ചവർക്ക് പ്രവേശനം നൽകും.