നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളി ഡ്രൈവർക്ക് ഗംഭീര സ്വീകരണം ഒരുക്കി സഊദി കുടുംബം, ആനന്ദ കണ്ണീരിൽ ഫിറോസ്

0
10507

ജിദ്ദ: അവധിക്കു നാട്ടിൽ പോയി തിരിച്ചെത്തിയ മലയാളി ഹൗസ് ഡ്രൈവർക്ക് സ്വീകരണമൊരുക്കി സഊദി കുടുംബം. മലയാളി ഡ്രൈവറായ മലപ്പുറം എടക്കര സ്വദേശി ഫിറോസ് ഖാനാണ് ജിദ്ദ ജാമാകുവൈസയിലെ സുഹൈർ അൽ ഗാംദിയും സഹോദരൻ അബ്ദുൽ ലത്തീഫ് അൽ ഗാംദിയും കുടുംബവും ഗംഭീര വിരുന്നൊരുക്കിയത്.

പതിനൊന്നു വർഷക്കാലമായി തങ്ങളുടെ വീട്ടിൽ ജോലിചെയ്യുന്ന ഡ്രൈവറെ ഞെട്ടിക്കുന്ന തരത്തിൽ ഇവർ സ്വീകരണം ഒരുക്കുകയായിരുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഏഴു മാസത്തിന് ശേഷമാണ് ഫിറോസ് അവധി കഴിഞ്ഞ് ദുബായ് വഴി ജിദ്ദയിലെത്തിയത്. കണ്ണ് നിറയുന്ന സ്വീകരണമായിരുന്നു സഊദി കുടുംബത്തിൽ നിന്ന് ലഭിച്ചത്. വിമാനത്താവളത്തിൽ നിന്ന് താൻ ജോലി ചെയ്യുന്ന വീട്ടിലെത്തിയപ്പോൾ ഫിറോസ് കണ്ടത്
വർണ്ണങ്ങൾ കൊണ്ടും, പാട്ടിന്റെ അകമ്പടിയോട് കൂടിയും കേക്കും ഭക്ഷണങ്ങളുമായി പരമ്പരാഗത രീതിയിൽ സ്വീകരിക്കുന്ന കാഴ്ചയാണ്.

സ്വന്തം അനിയനെ പോലെയാണ് സഊദി കുടുംബം തന്നോട് പെരുമാറുന്നതെന്നും എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

വീഡിയോ👇

https://malayalampress.com/wp-content/uploads/2021/11/VID-20211125-WA0224.mp4